ഒഴിവുളള രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് ഇന്ന്. തെരഞ്ഞെടുപ്പ് നടക്കുന്ന 16 സംസഥാനങ്ങളില്‍ 11ഉം ബിജെപി ഭരിക്കുന്നതിനാല്‍ എംപിമാരുടെ അംഗബലം ഉയരുമെന്ന ശുഭപ്രതീക്ഷയിലാണ് പാര്‍ട്ടി. 245 അംഗ സഭയില്‍ 126 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. ഇപ്പോള്‍ രാജ്യസഭയില്‍ ബിജെപിക്ക് 58 ഉം കോണ്‍ഗ്രസിന് 54ഉം അംഗങ്ങളുണ്ട്. ഒഴിവുള്ള 58 രാജ്യസഭ സീറ്റുകളില്‍ 10 സംസ്ഥാനങ്ങളില്‍ നിന്ന് ഏഴ് കേന്ദ്രമന്ത്രിമാരടക്കം 33 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കി ആറു സംസ്ഥാനങ്ങളിലെ 25 സീറ്റിലേക്കാണ് ഇന്ന് വോട്ടെടുപ്പ്.